പുതിയ കാലത്തിൻ്റെ സ്വപ്‌നങ്ങളും ചിന്തകളും നിറവേറ്റാനുള്ള വേദിയാണ് സ്കോപ്പ് എളേറ്റിലെന്ന് ചെയർമാൻ എം.എ. റസാഖ് മാസ്റ്റർ. നാളെയുടെ പ്രതീക്ഷകളായ പുതിയ തലമുറയ്ക്ക് ദിശാബോധം പകരാൻ ഈ കൂട്ടായ്മ വഴിയൊരുക്കും. സാമൂഹിക പ്രതിബദ്ധതയുള്ള ഒരുപറ്റം യുവാക്കളുടെ സേവന സന്നദ്ധതയാണ് ഈ സംവിധാനത്തിൻ്റെ മൂലധനം.
ജാതി, മത, കക്ഷി, രാഷ്ട്രീയ, സംഘടനാ പക്ഷപാതിത്വങ്ങൾക്കപ്പുറം മനുഷ്യപ്പറ്റിൻ്റെ സേവന സംസ്കാരമാണ് സ്കോപ്പ് ഉയർത്തുന്നത്. വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മുന്നേറ്റങ്ങൾക്ക് നേതൃത്വം നൽകിയ എളേറ്റിലിൻ്റെ ചരിത്രത്തിൽ സ്കോപ്പ് ഒരു സുവർണ്ണ അധ്യായമാകും. മതനിരപേക്ഷ കേരളത്തിന് മഹത്തായ ജീവിത മുദ്രകൾ ചാർത്തി നമ്മോട് വിടപറഞ്ഞ മർഹൂം പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ നാമധേയത്തിലാണ് ഈ സംവിധാനം ആരംഭിക്കുന്നത്. ഇതിന് എല്ലാവരുടെയും പിന്തുണയും പ്രാർത്ഥനയും അഭ്യർത്ഥിക്കുന്നു.